തിരുവനന്തപുരം: നെടുമങ്ങാട് ഹോട്ടലിൽ ഗ്യാസ് ലീക്കായി പൊട്ടിത്തെറിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. സിമി സന്തോഷ് ആണ് ഇന്ന് പുലർച്ചെ മരിച്ചത് 44 വയസ്സായിരുന്നു. ഗ്യാസ് പൊട്ടിത്തെറിച്ച കടയിലെ ജീവനക്കാരിയാണ് സിമി. ഇന്നലെ നവാസ് എന്നയാളും മരിച്ചിരുന്നു. ഡിസംബർ 14 നാണ് അപകടം നടന്നത്. പൊട്ടിത്തെറിയിൽ 3 പേർക്കായിരുന്നു പരുക്ക് പറ്റിയത്. ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്..
നെടുമങ്ങാട് അഴീക്കോടുള്ള ഒറേസാ ഹോട്ടലിൽ രാവിലെ ചായ ഉണ്ടാക്കാനായി ഗ്യാസ് കത്തിച്ചപ്പോള്‍ ആയിരുന്നു അപകടം ഉണ്ടായത്. ഗ്യാസ് ലീക്ക് ആയതാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം.
