അബദ്ധത്തിൽ നിർമ്മാണത്തിലിരിക്കുന്ന വീടിൻ്റെ സെപ്റ്റിക്ക് ടാങ്കിൽ വീണ് മൂന്നു വയസ്സ്കാരൻ മരിച്ചു

 


കണ്ണൂർ  കതിരൂർ: നിർമ്മാണത്തിലിരി വീടിൻ്റെ സെപ്റ്റിക് ടാങ്കിൽ അബദ്ധത്തിൽ വീണു മൂന്നു വയസ്സ്കാരൻ മരിച്ചു. കതിരൂർ പുല്യോട് വെസ്റ്റ് പാട്യം നഗർ മലമ്മൽ ഹൗസിൽ അൻഷിൽ - ഫാത്തിമ ദമ്പതികളുടെ മകൻ മാർവാൻ ആണ് മരിച്ചത്.

വൈകുന്നേരം അംഗനവാടി വിട്ടതിനുശേഷം വീട്ടിലെത്തി തൊട്ടടുത്തുള്ള കുടുംബവീട്ടിൽ കളിക്കാൻ പോയ കുട്ടിയെ കാണാത്തതിനെ തുടർന്ന് വീട്ടുകാരും, അയൽ വീട്ടുകാരും ചേർന്ന് അന്വേഷിക്കുന്നതിനിടയിലാണ് പുതുതായി നിർമ്മിക്കുന്ന വീടിൻ്റെ സെപ്റ്റിക് ടാങ്കിനുള്ളിൽ കുട്ടിയെ കണ്ടത്.

ടാങ്കിന്റെ ചോർച്ച പരിശോധിക്കാനായി നിറയെ വെള്ളം നിറച്ചിരുന്നു. സ്ഥലത്തെത്തിയ കതിരൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുമെന്നറിയിച്ചു.

Post a Comment

Previous Post Next Post