കൊടും വളവില്‍ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസില്‍ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റുന്നതിനിടെ സമീപത്തെ വൈദ്യുതി പോസ്റ്റിലേക്ക് ബസ് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ ആർക്കും പരുക്കില്ല.
വൈദ്യുതി പോസ്റ്റ് ഒടിഞ്ഞതോടെ പ്രദേശത്ത് ഗതാഗതം താറുമാറായി. നിരവധി കിലോമീറ്ററുകളോളം ശബരിമല തീർഥാടക വാഹനങ്ങൾ ഉൾപ്പെടെ നിരവധിവാഹനങ്ങൾ കുരുക്കില്‍പ്പെട്ടു. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടക വാഹനങ്ങൾ അമിതവേഗത്തിൽ സഞ്ചരിക്കുന്നതാണ് ഇത്തരം അപകടങ്ങൾക്ക് പ്രധാന കാരണം എന്നതാണ് പ്രദേശവാസികളുടെ ആരോപണം.
