ബെംഗളൂരു: മൈസൂരു കൊട്ടാരത്തിന് സമീപം ബലൂൺ വിൽപ്പനക്കാരൻ ഉപയോഗിച്ചിരുന്ന ഹൈഡ്രജൻ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു.42 കാരനായ ബലൂൺ വിൽപ്പനക്കാരനാണ് മരിച്ചത് മരിച്ചു, മൂന്ന് വിനോദസഞ്ചാരികൾ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച്‌ച രാത്രി 8.45-ഓടെയാണ് സംഭവം. ബലൂൺ വിൽപ്പനക്കാരൻ സിലിണ്ടർ ഉപയോഗിച്ച് ബലൂണുകൾ നിറയ്ക്കുന്നതിനിടെയാണ് സ്ഫോടനം നടന്നത്.
പരുക്കേറ്റവരിൽ ബെംഗളൂരുവിൽ നിന്നുള്ള ലക്ഷ്‌മി എന്ന സ്ത്രീയുടെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു.നഞ്ചൻഗുഡ് സദേശി മഞ്ജുള, റാണെബന്നൂർ സ്വദേശി കൊത്രേഷ് ഗുട്ടെ, കൊൽക്കത്ത സ്വദേശിനിഷാലിന ഷബ്ബീർ എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ മൈസൂരുവിലെ കെആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സ്ഫോടനത്തിന് പിന്നാലെ ഫോറൻസിക് വിദഗ്ധർ സ്ഥലത്തുനിന്ന് തെളിവുകൾ ശേഖരിച്ചു. സിറ്റി പോലീസ് കമ്മീഷണർ സീമ ലട്‌കർ സ്ഥലം സന്ദർശിച്ചു
