കാസർഗോഡ് : കാസർഗോഡ് റെയിൽവെ സ്റ്റേഷനിൽ ഗുഡ്‌സ് ട്രെയിൻ തട്ടി കർണാടക സ്വദേശി മരിച്ചു. കുടക് സ്വദേശി രാജേഷ് (35) ആണ് മരിച്ചത്. ട്രെയിൻ ഇറങ്ങി ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അപകടം. മംഗളുരു ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്‌സ് ട്രെയിനാണ് ഇടിച്ചത്.