ചാമക്കാല കടപ്പുറത്ത് ജിപ്സി മറിഞ്ഞ് വിദ്യാർഥി മരിച്ചു



തൃശ്ശൂർ  ചാമക്കാല ; ചെന്ത്രാപ്പിന്നി ചാമക്കാല കടപ്പുറത്ത് ജിപ്സി മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം. ചാമക്കാല രാജീവ് റോഡ്' പള്ളിത്തറവീട്ടിൽ ഫൈസലിൻ്റെ മകൻ സിനാൻ(14) ആണ് മരിച്ചത്. വൈകീട്ട് ആറരയോടെ ചാമക്കാല രാജീവ് റോഡ് കടപ്പുറത്തായിരുന്നു സംഭവം, കൂട്ടുകാരനുമൊത്ത് കടപ്പുറത്ത് എത്തിയതായിരുന്നു സിനാൻ, ഈ സമയം പരിചയമുള്ള ഒരാൾ കടപ്പുറത്ത് ജിപ്സി ഓടിക്കുന്നത് കണ്ട് ഇതിൽ കയറിയിരുന്നു. ജിപ്സി ഓട്ടത്തിനിടെ പെട്ടന്ന് നിയന്ത്രണം തെറ്റി മറിഞ്ഞാണ് അപകടമുണ്ടായത്. തെറിച്ചു വീണ സിനാൻ വാഹനത്തിനടിയിൽ കുടുങ്ങുകയായിരുന്നു. ഉടൻതന്നെ പുറത്തെടുത്ത് ഇതേ വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും സിനാൻ്റെ ജീവൻ രക്ഷിക്കാനായില്ല. കൂടെ ഉണ്ടായിരുന്ന കൂട്ടുകാരനും പരിക്കുണ്ട്. ചാമക്കാല ഗവ.മാപ്പിള സ്കൂളിലെ ഒൻപതാംക്ലാസ് വിദ്യാർഥിയാണ് സിനാൻ." 

Post a Comment

Previous Post Next Post