കാസർകോട് കാഞ്ഞങ്ങാട് :കാറും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. ഈ മാസം 5ന് രാവിലെ 10.30 മണിയോടെയുണ്ടായ അപകടത്തിൽ പരിക്ക് പറ്റി മംഗലാപുരം ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞ സ്‌കൂട്ടർ യാത്രക്കാരനാണ് മരിച്ചത്.വലിയപറമ്പ് പ ടന്നക്കടപ്പുറം പൊയ്യക്കടവ് സ്വദേശി വി.വി. മുഹമ്മദ് റഫീഖാണ് 47 മരിച്ചത്.
പടന്ന ഗണേഷ് മുക്കിലായിരുന്നു വാഹ നാപകടം. ചെറുവത്തൂർ ഭാഗത്ത് നിന്നും പടന്ന ഭാഗത്തേക്ക് ഓടിച്ചു വന്ന കാർ, റഫീഖ് ഓടിച്ച സ്കൂട്ടറിനെ മറികടക്കവെ ഇടിക്കുകയായിരുന്നു. കാർ ഡ്രൈവർ ഷക്കീറിനെതിരെ ചന്തേര പൊലീസ് കേസെടുത്തിരുന്നു. പരേതരായ ടി.കെ. മുഹമ്മദ്-കൗലത്തിന്റെയും മകനാണ്. ഭാര്യ: കെ. പി. അബീറ. മകൻ: മുഹമ്മദ്. സഹോദരങ്ങൾ: തസ്ലീമ, അബ്ദുല്ല, ഫൈസൽ.
