യുപിയില്‍ ട്രെയിനിടിച്ച് ബൈക്ക് യാത്രികരായ അഞ്ചുപേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് സംഭവം.
ഇന്നലെ വൈകീട്ടോടെയാണ് അപകടമുണ്ടായത്. ഒരു കുടുംബത്തിലെ അഞ്ചുപേരാണ് മരിച്ചത്.
ഖിംപൂര്‍ ജില്ലയിലെ വങ്ക ഗ്രാമവാസികളായ സേത്ത്പാല്‍ (40), ഭാര്യ പൂജ (38), ഇവരുടെ രണ്ട് മക്കള്‍, പൂജയുടെ സഹോദരന്‍ ഹരി ഓം (45) എന്നിവരാണ് മരിച്ചത്. അഞ്ചുപേരും ഒരുമിച്ച് ഒരു ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലിസ് അറിയിച്ചു.
