തൃശ്ശൂർ ദേശീയപാതയിൽ കൊടുങ്ങല്ലൂർ കോതപറമ്പിനടുത്ത് നിയന്ത്രണം വിട്ട കാർ കീഴ്മേൽ മറിഞ്ഞ് അപകടം. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വാസുദേവവിലാസം സ്കൂളിനടുത്ത് ഇന്നുച്ചയ്ക്കായിരുന്നു അപകടം. വടക്ക് ഭാഗത്ത് നിന്നും സർവീസ് റോഡിലൂടെ വരികയായിരുന്ന യുവാക്കളുടെ കാറാണ് അപകടത്തിൽപ്പെട്ടത്. കാർ റോഡരികിലെ താഴ്‌ചയിലേക്ക് മറിയുകയായിരുന്നു. അഞ്ച് യുവാക്കളാണ് കാറിലുണ്ടായിരുന്നത്