വേടൻ്റെ സംഗീത പരിപാടിക്കിടെ തിക്കും തിരക്കും… കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്

 


കാസര്‍കോട് റാപ്പര്‍ വേടന്റെ സംഗീത പരിപാടിക്കിടെ തിക്കും തിരക്കും. കാസര്‍കോട് ബേക്കല്‍ ബീച്ച് ഫെസ്റ്റിനിടെയാണ് സംഭവം.കുട്ടികള്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിപാടിക്ക് സമീപം റെയില്‍വെ പാളം മുറിച്ചുകടക്കുന്നതിനിടെ യുവാവിനെ ട്രെയിന്‍ തട്ടിയെന്നുള്ള വിവരവും പുറത്തുവന്നു. ഇയാളുടെ നില ഗുരുതരമാണെന്നാണ് വിവരം.

Post a Comment

Previous Post Next Post