തലശ്ശേരിയിൽ റെയിൽവേ ഗേറ്റ് പൊട്ടിവീണു; വാഹനഗതാഗതം തടസ്സപ്പെട്ടു

 


തലശ്ശേരി: തലശ്ശേരി ടെലി ആശുപത്രിക്ക് സമീപത്തെ റെയിൽവേ ഗേറ്റ് പൊട്ടിവീണു. ഗേറ്റിന്റെ മധ്യഭാഗം വച്ച് ഒടിഞ്ഞു വീഴുകയായിരുന്നു. തിരക്കേറിയ സമയത്തുണ്ടായ ഈ അപകടത്തെത്തുടർന്ന് മേഖലയിൽ വലിയ രീതിയിലുള്ള വാഹനഗതാഗത തടസ്സമാണ് അനുഭവപ്പെടുന്നത്.

ഗേറ്റ് തകരാറിലായതോടെ പാതയുടെ ഇരുവശങ്ങളിലും വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു. വിവരമറിഞ്ഞ് റെയിൽവേ അധികൃതരും സാങ്കേതിക വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്. തകരാർ പരിഹരിച്ച് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടന്നുവരികയാണ്. ഗേറ്റ് ഒടിഞ്ഞുവീഴാൻ ഇടയായ സാഹചര്യം അധികൃതർ പരിശോധിച്ചുവരുന്നു.

Post a Comment

Previous Post Next Post