വടകരയിൽ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്

 



വടകര: ദേശീയ പാതയിൽ പാലോളിപ്പാലത്ത് സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 12മണിയോടടുത്താണ് ആപകടമുണ്ടായത്. ഇരിങ്ങൽ സ്വദേശിക്കാണ് അപകടത്തിൽ പരിക്കേറ്റതെന്നാണ് വിവരം.
കണ്ണൂർ കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന മൊഹബത്ത് ബസ്സുമായാണ് സ്കൂട്ടർ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ ബസിനടിയിൽ അകപ്പെട്ടു. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്നു ബസ്. ഗുരുതരമായി പരിക്കേറ്റ സ്കൂട്ടർ യാത്രികനെ ആശുപത്രിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post