കൊപ്ര ബസാറിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചു അപകടം; പരിക്കേറ്റ മൊഗ്രാൽ പുത്തൂരിലെ 18 കാരൻ മരിച്ചു



 കാസർകോട്: ദേശീയപാതയിലെ മൊഗ്രാൽ,കൊപ്ര ബസാറിൽ ഞായറാഴ്ച്ച സന്ധ്യയോടെ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

 മൊഗ്രാൽ പുത്തൂർ, മുണ്ടക്കൽ ഹൗസിലെ മുഹമ്മദ് ഫസലിൻ്റെ മകൻ മുഹമ്മദ് റഫ (18) ആണ് ചൊവ്വാഴ്ച‌ രാത്രിയോടെ ചെങ്കള ഇന്ദിരാനഗറിലെ സ്വകാര്യ ആശുപത്രിയിൽ മരണത്തിനു കീഴടങ്ങിയത്. 

മുഹമ്മദ് റഫയും സുഹൃത്ത് മൊഗ്രാൽ പുത്തൂരിലെ മുഹസ്സിൽ അബ്ദുള്ളയും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കാറിടിച്ചാണ് അപകടം ഉണ്ടായത്. സാരമായി പരിക്കേറ്റ മുഹസ്സിൽ ഇപ്പോഴും ഗുരുതര നിലയിൽ ചികിത്സയിലാണ്.


മാതാവ്: നസീറ . സഹോദരങ്ങൾ: റിഫായി, ഫാത്തിമ, റിഷാൻ.

Post a Comment

Previous Post Next Post