മലപ്പുറം വഴിക്കടവിൽ വീട്ടുകാരോട് സംസാരിച്ചുകൊണ്ടിരിക്കെ പത്തൊമ്പതുകാരി കുഴഞ്ഞുവീണു മരിച്ചതിന്റെ നടുക്കത്തിൽ നാട്. നിലമ്പൂർ വഴിക്കടവ് കെട്ടുങ്ങൽ മഞ്ഞക്കണ്ടൻ ജാഫർഖാന്റെ മകൾ രിഫാദിയ ആണ് അപ്രതീക്ഷിതമായി മരണപ്പെട്ടത്.
വീട്ടുമുറ്റത്ത് കുടുംബാംഗങ്ങൾക്കൊപ്പം സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു രിഫാദിയ. പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻതന്നെ ബന്ധുക്കൾ ചേർന്ന് പാലാടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം വ്യക്തമാക്കുന്നതിനായി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
നൂർജഹാൻ ആണ് മാതാവ്. സഹോദരി: റിസ് വാന. യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും ഇല്ലാതിരുന്ന പെൺകുട്ടിയുടെ അപ്രതീക്ഷിത മരണം കെട്ടുങ്ങൽ ഗ്രാമത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി.
