ടോൾനിരക്കിൽ ഇളവുനൽകുമെന്നും ദേശീയപാതാ അധികൃതർ അറിയിച്ചു. എത്രതവണ വേണമെങ്കിലും യാത്രചെയ്യാവുന്ന പാസിന് ഒരുമാസത്തേക്ക് മിക്കവാറും 340 രൂപയാവും നിരക്ക് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഈ തുകയും 30-നുള്ളിൽ തീരുമാനിക്കും. ഇത്തരം യാത്രക്കാർ ആധാർ കാർഡുമായി ടോൾ പ്ലാസയിലെത്തിയാൽ പാസ് നൽകും. 24 മണിക്കൂറിനുള്ളിൽ രണ്ടുതവണ ദേശീയപാതയിലൂടെ യാത്രചെയ്യുന്നവർക്ക് രണ്ടാംതവണ ടോൾതുകയുടെ പകുതി നൽകിയാൽ മതി. കാർ. ജീപ്പ്, വാൻ, ലൈറ്റ് മോട്ടോർ വാഹനങ്ങൾ എന്നിവയ്ക്ക് ഒരു ഭാഗത്തേയ്ക്ക് 130 രൂപയായിരിക്കാം ടോൾ നിരക്ക്.
