തൃശ്ശൂർ ദേശീയപാതയിൽ ചാവക്കാട് എടക്കഴിയൂരിലുണ്ടായണ്ടായ വാഹനാപകടത്തിൽ എസ്.എൻ.പുരം സ്വദേശി മരിച്ചു. മൂന്ന് പേർക്ക് പരിക്ക്. ശ്രീനാരായണപുരം പനങ്ങാട് താണിയത്ത് വീട്ടിൽ രാമനാഥനാണ് മരിച്ചത്. എടക്കഴിയൂർ കാജാ സ്റ്റോപ്പിന് സമീപം ഇന്നുച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു അപകടം. സിമൻ്റ് മിക്സിങ് ലോറിയും കാറും കൂട്ടിയിടിച്ച് ആണ് അപകടമുണ്ടായത്. കാർ യാത്രികനാണ് മരിച്ചത്. കാറിലുക്കുണ്ടായിരുന്ന മറ്റ് മൂന്നുപേർക്ക് പരിക്കേറ്റു. രാമനാഥന്റെ ഭാര്യ നിർമ്മല (57), മകൻ ശ്രീമോൻ (34), ശ്രീമോന്റെ ഭാര്യ അഞ്ജു (32) എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ എടക്കഴിയൂർ കെൻസ് ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രാമനാഥനെ രക്ഷിക്കാനായില്ല.
