Represantative image
വയനാട് മേപ്പാടി തൊള്ളായിരം കണ്ടിയിലെ വാഹനാപകടത്തിൽ ജീപ്പ് ഡ്രൈവർക്ക് ദാരുണാന്ത്യം. മേപ്പാടി കോട്ടത്തറ വയൽ സ്വദേശിയായ പി.കുട്ടനാണ് മരിച്ചത്. ഓഫ് റോഡ് സഫാരിക്ക് പോകുന്ന ജീപ്പാണ് അപകടത്തിൽ പെട്ടത്. നിർത്തിയിട്ട ജീപ്പ് പെട്ടെന്ന് പിന്നോട്ടിറങ്ങി കുഴിയിൽ പതിക്കുകയായിരുന്നു.
ദേഹമാസകലം പരിക്കേറ്റ ഇയാളെ കൂടെയുണ്ടായിരുന്നവർ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഹനത്തിൽ കൂടെയുണ്ടായിരുന്ന ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
