കോഴിക്കോട് വടകര: നാരായണനഗരം ജംഗ്ഷനു സമീപം ടാങ്കർ ലോറി ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു.
ഡേ മാർട്ടിനു സമീപം ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടം.
മയ്യന്നൂർ സ്വദേശി കയ്യാല ഉസ്‌മാനാണ് (70) മരിച്ചത്.
പുതിയ സ്റ്റാൻ്റിൽ സ്റ്റാൾ നടത്തുന്ന ഉസ്മാൻ ഹാജി രാവിലെ വീട്ടിൽ നിന്ന് പുതിയ സ്റ്റാന്റിലേക്ക് സ്കൂകൂട്ടറിൽ വരുമ്പോഴാണ് അപകടത്തിൽപെട്ടത്.
ലോറിക്കടിയിൽ കുടുങ്ങിയ ഇദ്ദേഹത്തെ ഏറെ പരിശ്രമത്തിനു ശേഷമാണ് പുറത്തെടുത്തത്.
അപ്പോഴേക്കും മരണപ്പെട്ടിരുന്നു ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

