മലപ്പുറം എടവണ്ണപ്പാറ പള്ളിപ്പടിയിൽ കാറും ബൈക്കും നേർക്കുനേർ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മുണ്ടക്കുളം മൂച്ചിക്കൽ നാവുട്ടിയുടെ മകൻ സൈബേഷ് ആണ് മരണപ്പെട്ടത്.
കൂടെയുണ്ടായിരുന്ന വിഷ്ണുവിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപകടത്തിന്റെ ആഘാതത്തിൽ ബൈക്ക് പൂർണ്ണമായും തകർന്നു. കാറിന്റെ മുൻഭാഗത്തിനും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
*വിവരമറിഞ്ഞ് വാഴക്കാട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. സൈബേഷിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.*
