കോഴിക്കോട് താമരശ്ശേരി: താമരശ്ശേരി - കൊയിലാണ്ടി സംസ്ഥാന പാതയിൽ താമരശ്ശേരി കോരങ്ങാട് ഹയർ സെക്കൻ്ററി സ്കൂളിന് മുൻവശത്ത് വെച്ച് സീബ്രാ ലൈനിൽ കുട്ടികളെ കടത്തിവിടുന്നിനിടെ അമിത വേഗത്തിൽ എത്തിയ മിനിലോറി ഇടിച്ച് ഹോം ഗാർഡിന് ഗുരുതര പരിക്ക്
താമരശ്ശേരി പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് ടി ജെ ഷാജിക്കാണ് ഗുരുതരമായി പരുക്കേറ്റത്
ഇന്ന് രാവിലെ ഒൻപത് മണിയോടെ ബാലുശ്ശേരി ഭാഗത്തുനിന്ന് വരുകയായിരുന്ന മിനി ലോറി സീബ്ര ലൈനിൽ വാഹനം നിയന്ത്രിക്കുകയായിരുന്ന ഷാജിയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.കുട്ടികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴക്കാണ്
പരിക്കേറ്റ ഷാജിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്‌ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
