എടക്കോം: എലിവിഷം ഉള്ളില്‍ ചെന്ന നിലയില്‍ ചികിത്സയിലായിരുന്ന മധ്യവയസ്‌ക്കന്‍ മരിച്ചു.എടക്കോം കണാരംവയലിലെ കൊച്ചുവീട്ടില്‍ മാത്തുക്കുട്ടി(53)യാണ് മരിച്ചത്.കൊച്ചുവീട്ടില്‍ ഏലിയാസ്-ഏലിക്കുട്ടി ദമ്ബതികളുടെ മകനാണ്.ഭാര്യ: അനില.മക്കള്‍: സ്‌നേഹ, സാന്ദ്ര. ശില്‍പ. മരുമകന്‍: അമല്‍(വിമലശേരി).സഹോദരങ്ങള്‍: മേരി(തേര്‍മല), തങ്കച്ചന്‍(പെരിങ്ങാല), സാലി (വെള്ളാട്), വാവച്ചന്‍, റെജി(കര്‍ണാടകം).
ശവസംസ്‌കാരം ഇന്ന് (വ്യാഴം) വൈകുന്നേരം നാലിന് എടക്കോം ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയില്‍. ജനുവരി രണ്ടിന് വൈകുന്നേരം ആറിന് വീട്ടില്‍വെച്ച് എലിവിഷം ഉള്ളില്‍ ചെന്ന നിലയില്‍മാത്തുക്കുട്ടിയെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ച് ചികില്‍സ നല്‍കിയെങ്കിലും ഇന്നലെ ഉച്ചയോടെ മരണമടയുകയായിരുന്നു
