സ്കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം വീട്ടമ്മയ്ക്ക് ദാരുണാന്ത്യം



എറണാകുളം:  കോതമംഗലം -മൂവാറ്റുപുഴ റോഡിൽ കറുകടം അമ്പലംപടിയിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.

വാരപ്പെട്ടി പോത്തനാകാവുംപടി പൂക്കരമോളയിൽ കൃഷ്ണകുമാറിന്റെ ഭാര്യ ഗീതയാണ്. മരണമടഞ്ഞത്.മകൻ യദുവിനൊപ്പം അമ്പലത്തിലേക്ക് പോകുംവഴിയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഗീതയെയും, യദുവിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ആശുപത്രിയിൽ ചികിൽസയിലിരിക്കെ

ഗീത മരണമടഞ്ഞു.

മകൻ യദു ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.



Post a Comment

Previous Post Next Post