തൃശൂരിൽ പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് വയോധികന് ദാരുണാന്ത്യം



തൃശൂർ വാസുപുരം നെല്ലി പറമ്പിൽ പിക്കപ്പ് വാനും സ്‌കൂട്ടറും കൂട്ടിയിടിച്ച് വയോധികന് ദാരുണാന്ത്യം. വാസുപുരം വെള്ളായിക്കുടത്ത് 66 വയസുകാരനായ അപ്പു എന്ന ഗോപിയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം നടന്നത്.


ഗോപി സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. മറ്റത്തൂർ ഭാഗത്ത് നിന്നും മൂന്ന് മുറി ഭാഗത്തേക്ക് പോവുകയായിരുന്നു ഗോപി. എതിർ ദിശയിൽ നിന്ന് വന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു

Post a Comment

Previous Post Next Post