പട്ടത്തിന്‍റെ നൂല് കുടുങ്ങി പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു


ബെംഗളൂരു: കർണാടകയിൽ പട്ടത്തിൻറെ നൂല് കുടുങ്ങി പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. ബിദർ ജില്ലയിലെ തലമാഡകി പാലത്തിന് സമീപമുള്ള റോഡിലാണ് അപകടമുണ്ടായത്.

നാൽപ്പത്തെട്ടുകാരനായ സഞ്ജുകുമാർ ഹൊസമനിയാണ് കൊല്ലപ്പെട്ടത്. ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ പട്ടത്തിൻറെ നൂല് കൊണ്ട് കഴുത്തിൽ ആഴത്തിൽ മുറിവേൽക്കുകയായിരുന്നു.
അപകടത്തിൽ ബൈക്കിൽ നിന്ന് താഴെ വീണ സഞ്ജുകുമാർ മകളുടെ ഫോൺ നമ്പറിലേക്ക് വിളിക്കാൻ ശ്രമിച്ചിരുന്നു. രക്തത്തിൽ കുളിച്ച അദ്ദേഹത്തെ മറ്റൊരു യാത്രക്കാരൻ തുണി ഉപയോഗിച്ച് രക്തസ്രാവം നിർത്താൻ ശ്രമിച്ചു.

സംഭവസ്ഥലത്തേക്ക് ആംബുലൻസ് എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആംബുലൻസ് കൃത്യസമയത്ത് എത്തിയിരുന്നെങ്കിൽ അദ്ദേഹം രക്ഷപ്പെടുമായിരുന്നുവെന്നും കാലതാമസം മരണകാരണമായെന്നും ബന്ധുക്കൾ ആരോപിച്ചു.

Post a Comment

Previous Post Next Post