വാഹനാപകടം മങ്കട പഞ്ചായത്ത് വാർഡ് മെമ്പർ മരണപ്പെട്ടു

 


മലപ്പുറം മങ്കട: ഗ്രാമപഞ്ചായത്ത് അംഗം സി.പി. നസീറ വാഹനാപകടത്തിൽ അന്തരിച്ചു. സിപിഐ മലപ്പുറം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയും  ഗ്രാമപഞ്ചായത്ത്മുൻ മെമ്പറുമായ പി.ടി. ഷറഫുദ്ദീന്റെ ഭാര്യയും നിലവിൽ മങ്കട ഗ്രാമപഞ്ചായത്ത് അംഗവുമായ പൂന്തോട്ടത്തിൽ ചക്കു പറമ്പിൽ നസീറ (40) യാണ് മരിച്ചത്.


മങ്കട - മഞ്ചേരി റോഡിൽ കടന്നമണ്ണയിൽ  ബസ് കാത്തു നിൽക്കവെ ഡെലിവറി വാൻ ഇടിച്ച് വാർഡ് മെംബർക്ക് ദാരുണാന്ത്യം   വാഹനാപകടത്തെ തുടർന്ന് പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് നസീറ മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


മങ്കട ഗ്രാമപഞ്ചായത്തിലെ സജീവ അംഗമായിരുന്നു നസീറ. മൂന്ന് മക്കളുണ്ട്. മൃതദേഹം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ തുടർനടപടികൾ പുരോഗമിക്കുകയാണ്.



Post a Comment

Previous Post Next Post