തൃശൂർ പുത്തൂർ വെട്ടിക്കാട് കല്ലട ത്തിൽ ബലരാമന്റെ മകൻ അഭിനവാണ് (18) മരിച്ചത്.
വ്യാഴാഴ്ചവൈകിട്ടാണ് സംഭവം. നാല് പേരാണ് ജോലിക്കുണ്ടായിരുന്നത്. ഇവരിൽ മൂന്നുപേരും ചായ കുടിക്കാൻ പുറത്തുപോയി തിരികെ വന്നപ്പോഴാണ് കഴുത്ത് മുറിച്ച നിലയിൽ കാണപ്പെട്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്ലംബിംഗ് ജോലിക്കായി ഉപയോഗിക്കുന്ന കട്ടറുപയോഗിച്ച് സ്വയം കഴുത്ത് മുറിച്ചതാണെന്ന് സംശയിക്കുന്നു. നെടുമ്പാശേരി പൊലീസ് കേസെടുത്തു.
