മുഴപ്പിലങ്ങാട് ചരക്ക് ലോറി വഴിയാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച ശേഷം മറിഞ്ഞു; കല്ലുമ്മക്കായ വിൽപനക്കാരൻ തൽക്ഷണം മരിച്ചു




കണ്ണൂർ: ദേശീയപാത മുഴപ്പിലങ്ങാട് മഠത്തിന് സമീപം ചരക്ക് ലോറി വഴിയാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച ശേഷം നിയന്ത്രണം വിട്ടു മറിഞ്ഞു.  വഴിയാത്രക്കാരൻ തൽക്ഷണം മരിച്ചു. മുഴപ്പിലങ്ങാട് ബീച്ചിലെ കല്ലുമ്മക്കായ വിൽപനക്കാരൻ മുഴപ്പിലങ്ങാട് ബീച്ച് റിസോർട്ട് റോഡ് നൈസി കോട്ടേജിൽ ബി. സ്റ്റാൻലിയുടെ മകൻ ജയ്സൺ സ്റ്റാൻലി (45) ആണ് മരിച്ചത്.


ചരക്ക് ലോറി മുഴപ്പിലങ്ങാട് മഠത്തിനടുത്തുനിന്നും സർവീസ് റോഡിലേക്ക് പ്രവേശിക്കുന്നിടത്ത് പെട്ടെന്ന് വഴിയാത്രക്കാരനെ കണ്ട് നിയന്ത്രണം വിടുകയായിരുന്നു.


ജയ്സണെ ഇടിച്ച് സർവീസ് റോഡിലേക്ക് പാഞ്ഞ് കയറി നടപ്പാതയിലൂടെ കയറിയിറങ്ങി സമീപത്തെ വീടിന്റെ ഭിത്തിയിൽ ഇടിച്ചാണ് ലോറി മറിഞ്ഞത്.  ഇന്ന് അ

തിരാവിലെ ആയിരുന്നു അപകടം. 


ജയ്സൺ തൽക്ഷണം മരിച്ചു. മൃതദേഹം തലശ്ശേരിയി സഹകരണ ആശുപത്രിയിൽ. എടക്കാട് പോലീസ് സ്ഥലത്തെത്തി. 


ഇടിയുടെ ആഘാതത്തിൽ സമീപത്തെ വീടിന് നാശനഷ്ടങ്ങളുണ്ടായി. ഓവുപാലത്തിന്റെ സ്ലാബുകളും ഇളകിയിട്ടുണ്ട്.

അപകടത്തെ തുടർന്ന് സർവീസ് റോഡിലെ ഗതാഗതം മണിക്കുറുകളോളം പൂർണമായും സ്തംഭിച്ചു. ക്രെയിൻ എത്തിച്ച് വാഹനം റോഡിൽ നിന്ന് മാറ്റി രാവിലെ എട്ടരയോടെ ഗതാഗതം പുനസ്ഥാപിച്ചു.

Post a Comment

Previous Post Next Post