കാണാതായ യുവാവ് പുഴയിൽ മരിച്ച നിലയിൽ, സ്കൂട്ടർ റെയിൽവെ സ്റ്റേഷൻ പരിസരത്ത്

 


കാസർകോട് കാഞ്ഞങ്ങാട് : കാണാതായ യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. സ്കൂട്ടർ റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട നിലയിൽ കണ്ടതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ വ്യാപക തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.ബണ്ടിച്ചാൽ എയ്യളയിലെ നിസാറിനെ 47 ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചന്ദ്രഗിരി പുഴയിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. പാലത്തിന് സമീപത്തായി കുറ്റി ചെടിയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.


പെയിന്റിംഗ് ജോലി ഉൾപ്പെടെ ചെയ്ത് വരികയായിരുന്നു.


വീട്ടിൽ നിന്നും പോയ യുവാവിനെ കാണാതായിയെന്ന് ഭാര്യാ സഹോദരൻ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. 24 ന് ഉച്ചക്ക് വീട്ടിൽ നിന്നും പോയതായിരുന്നു. ഇതിനിടയിൽ കളനാട് റെയിൽവെ സ്റ്റേഷൻ പരിസരത്ത് സ്കൂ‌ട്ടർ നിർത്തിയിട്ട നിലയിൽ കാണുകയായിരുന്നു. മേൽപ്പറമ്പ പൊലീസ് ഇൻക്വസ്റ്റ് നടത്തി.

Post a Comment

Previous Post Next Post