ഒമാനിൽ മലയാളി യുവാവ് ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു

 


മസ്ക‌ത്തിൽ മലയാളി യുവാവ് ഷോക്കേറ്റ് മരിച്ചു. തിരുവനന്തപുരം, തിരുപുറം സ്വദേശി തവവില വീട്ടിൽ സുരേന്ദ്രൻ മകൻ ഷിജോ (30) ആണ് ഒമാനിലെ മസ്‌കത്തിനടുത്തുള്ള അൽ ഖൂദിൽ ഷോക്കേറ്റ് മരിച്ചത്. ലിഫ്റ്റ് ടെക്ന‌ിഷ്യനായി ജോലി ചെയ്തു‌വരികയായിരുന്ന ഷിജോയ്ക്ക്, ജോലിക്കിടെയാണ് അപകടമുണ്ടായത്.

മാതാവ്: ശകുന്തള കുമാരി. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന്റെ തുടർനടപടികൾ നടന്നുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.


Post a Comment

Previous Post Next Post