ഇടുക്കി കട്ടപ്പന പുളിയന്മല റോഡിൽ ഹിൽ ടോപ്പിൽ ചരക്ക് ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്



കട്ടപ്പന പുളിയൻമല ഹിൽടോപ്പിനുസമീപം ലോറി നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. തമിഴ്നാട് നാമക്കല്ലിൽനിന്ന് ടൈൽ ഒട്ടിക്കുന്ന പശ കയറ്റിവന്ന ലോറിയാണ് 200 അടി താഴ്ചയിലേക്ക് മറിഞ്ഞത്. ശനിയാഴ്‌ച രാവിലെ 11.30 ഓടെയാണ് അപകടം. ഹിൽടോപ്പിലെ വളവിൽനിന്ന് ലോറി നിയന്ത്രണം നഷ്ട‌മായി സമീപത്തെ ഏലത്തോട്ടത്തിലേക്ക് മറിയുകയായിരുന്നു. മരത്തിൽ ഇടിച്ചുനിന്നതിനാൽ വൻ അപകടം ഒഴിവായി. ഡ്രൈവറെ പരിക്കുകളോടെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറി വരുന്നതുകണ്ട് തൊട്ടടുത്തുള്ള വീട്ടുമുറ്റത്ത് നിന്നയാൾ ഓടിമറുന്നതിനിടെ വീണും പരിക്കേറ്റു. കട്ടപ്പന പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി ലോറി വടം ഉപയോഗിച്ച് കെട്ടി നിർത്തി. ക്രെയിൻ ഉപയോഗിച്ച് ലോറി റോഡിലേക്ക് കയറ്റാനുള്ള നടപടികളും ആരംഭിച്ചു. ഏതാനും മാസങ്ങൾക്ക് മുമ്പ് ക്രെയിൻ ഇവിടെ അപകടത്തിൽപ്പെട്ടിരുന്നു.


Post a Comment

Previous Post Next Post