കോഴിക്കോട് തിരുവങ്ങൂർ: ദേശീയപാതയിൽ തിരുവങ്ങൂരിൽ കാർ ഡിവൈഡറിൽ ഇടിച്ച് അപകടം. വെങ്ങളം ബൈപ്പാസിനടുത്തായി രാത്രി ഒമ്പതുമണിയോടെയായിരുന്നു അപകടം
കാർ ബൈക്കിനെ വെട്ടിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. കാർ യാത്രികർക്ക് പരിക്കുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. എറണാകുളം രജിസ്ട്രേഷനിലുള്ള വാഹനമാണ് അപകടത്തിൽപ്പെട്ടത്.
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഓയിൽ ലീക്കുള്ളതിനാൽ അഗ്നിരക്ഷാസേന സ്ഥലത്തെത്തി റോഡ് വൃത്തിയാക്കുന്നുണ്ട്. പൊലീസും സ്ഥലത്തുണ്ട്.
