പാലക്കാട്‌ ടോറസ് ലോറി കയറി ഇരുചക്ര യാത്രക്കാരിയായ കെഎസ്എഫ്ഇ ജീവനക്കാരിക്ക് ദാരുണാന്ത്യം

 



പാലക്കാട് ചന്ദ്രനഗറിയിൽ   ടോറസ് ഇടിച്ചുണ്ടായ അപകടത്തിൽ കെഎസ്എഫ്ഇ ജീവനക്കാരിക്ക് ദാരുണാന്ത്യം. ഷഹന എന്ന യുവതിയാണ് മരിച്ചത്. പാലക്കാട് ചന്ദ്രനഗറിലാണ് സംഭവം. ഭർത്താവുമൊത്ത് ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്നു ഷഹന. ഇരു ചക്രവാഹനം തെന്നിയതോടെ ഷഹന നിലത്ത് വീണു. പിന്നാലെ എത്തിയ ടോറസ് ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു. അപകടസ്ഥലത്തുവെച്ചുതന്നെ ഷഹന മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.



Post a Comment

Previous Post Next Post