കോഴിക്കോട് കൊയിലാണ്ടി ഇരിങ്ങലിൽ ഗൃഹനാഥൻ തീ കൊളുത്തി മരിച്ച നിലയിൽ ഒറ്റക്കുറ്റിയിൽ രവീന്ദ്രനാണ് (59) മരിച്ചത്. ഇന്ന് ഉച്ചയോടെ വീട്ടിലായിരുന്നു സംഭവം. ഭാര്യയും മകനും ജോലിക്ക് പോയതായിരുന്നു. തീകൊളുത്തിയ രവീന്ദ്രൻ ഓടി പുറത്തെത്തി വീഴുകയായിരുന്നു.
നാട്ടുകാർ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ശശികല. മകൻ: സോനു. സഹോദരങ്ങൾ: രാജൻ, പരേതരായ വിജയൻ, അശോകൻ.
