മരുതോങ്കരയിൽ യുവാവ് പാറക്കുളത്തിൽ മുങ്ങി മരിച്ചു




 കോഴിക്കോട് കുറ്റ്യാടി: മരുതോങ്കരയിൽ യുവാവ് പാറക്കുളത്തിൽ മുങ്ങിമരിച്ചു.  ചീന വേലിയിലെ കുട്ടി  കുന്നുമ്മൽ രാജന്റെ മകൻ റെനീഷാണ് (39) മരിച്ചത്. വീടിനടുത്തുള്ള പാറക്കുളത്തിൽ കാൽ തെന്നി വീണാണ് അപകടം. 

ഓടിക്കൂടിയ നാട്ടുകാർ കരക്കെടുത്ത് കുറ്റ്യാടി ഗവ: ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 


മൃതശരീരം കുറ്റ്യാടി ഗവ: ആശുപത്രി മോർച്ചറിയിൽ. 


സംസ്കാരം ഞായറാഴ്ച്‌ച നടക്കും. അമ്മ: പരേതയായ ലീല.

Post a Comment

Previous Post Next Post