പാലക്കാട് ഒറ്റപ്പാലത്ത് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് അപകടം. വരിക്കാശ്ശേരി മനയ്ക്ക് സമീപമാണ് അപകടമുണ്ടായത്.
മനയ്ക്ക് സമീപത്തെ വയൽ പ്രദേശത്തെ തോട്ടിലേക്കാണ് ബസ് മറിഞ്ഞത്. ഇന്ന് ഉച്ചയ്ക്കുശേഷമായിരുന്നു സംഭവം. ബസിലുണ്ടായിരുന്ന വിനോദ യാത്രാ സംഘത്തിലെ 25 പേരും ഡ്രൈവറും പരിക്കേൽക്കാതെ രക്ഷപ്പെതുകയായിരുന്നു.
വരിക്കാശ്ശേരി മന കാണാനായി എത്തിയ കണ്ണൂർ സ്വദേശികളാണ് മിനി ബസിലുണ്ടായിരുന്നത്. ഗേറ്റിന് സമീപത്തെ കയറ്റം കയറിവരുന്നതിനിടെ നിയന്ത്രണം വിട്ട് ബസ് പുറക്കോട്ട് പോവുകയായിരുന്നു. നാട്ടുകാരും സ്ഥലത്തുണ്ടായിരുന്നവരും ചേർന്ന് ബസിലുണ്ടായിരുന്നവരെ പുറത്തെത്തിച്ചു. ക്രെയിൻ എത്തിച്ചാണ് ബസ് പുറത്തെടുത്തത്
