പുതുക്കോട് യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

 


പാലക്കാട് പുതുക്കോട് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് പുതുക്കോട് ചൂലിപ്പാടം സ്വദേശി റാഫിയെ (27) ആണ് വീടിന് അടുത്തുള്ള തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയ്ക്ക് ടാപ്പിംഗ് കഴിഞ്ഞ് വന്ന് വീട്ടിൽ നിന്ന് തോട്ടിലേക്ക് പോയതാണ് റാഫി.

കുറച്ച് സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്ന് വീട്ടുകാർ സമീപത്ത് തെരച്ചിൽ നടത്തിയതിനെ തുടർന്ന് അടുത്തുള്ള തോടിൻറെ കരയിൽ മരിച്ച് കിടക്കുന്നതാണ് കണ്ടത്. ഷോക്കേറ്റ് മരിച്ചതായാണ് സംശയിക്കുന്നത്. മൃതദേഹം തുടർനടപടികൾക്കായി പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ വടക്കഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു. കൂടുതൽ പരിശോധനകൾക്ക് ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂ.

Post a Comment

Previous Post Next Post