പെരിങ്ങോട്ടുകര: കിഴക്കും മുറിയിൽ വീട് കത്തിനശിച്ചു. ചാലിശ്ശേരി ദേവസ്സി മകൻ സൈമണിന്റെ വീടാണ് പൂർണ്ണമായി കത്തിനശിച്ചത്. വൈദ്യുതി ഷോർട്ട് സർക്യൂട്ട് ആണ് തീപ്പിടിത്തത്തിനു കാരണമെന്നു കരുതുന്നു. ആളപയാമില്ല. ഫയർഫോഴ്സും അയൽവാസികളും ചേർന്ന് തീ അണച്ചെങ്കിലും വീട്ടിലെ സാധന സാമഗ്രികൾ മുഴുവൻ കത്തി നശിച്ചു.
സൈമണിന്റെ മകളുട വിവാഹ നിശ്ചയം ഞായറാഴ്ച നടക്കാനിരിക്കെ ആണ് ദുരന്തം ഉണ്ടായത്. അന്തിക്കാട് ബ്ലോക്ക് പ്രസിഡന്റ് ജ്യോതി ലക്ഷമി, താന്ന്യം ഗ്രാമപഞ്ചായഞ്ചായത്ത് പ്രസിഡന്റ് എൻ.എ. പീതാംബരൻ, ജില്ല പഞ്ചായത്ത് മെമ്പർ കെ.പി. സന്ദീപ്, ബ്ലോക്ക് മെമ്പർ എം.വി. സുരേഷ്, ആരോഗ്യ വിദ്യഭ്യാസ സ്റാന്റിണ്ട് കമ്മിറ്റി ചെയർമാൻ എം.കെ. ശിവരാമൻ, വാർഡ് മെമ്പർ അജിത വിജയൻ, കിഴക്കും മുറി വില്ലേജ് ഓഫീസർ എന്നിവർ സ്ഥലം സന്ദർശിച്ചു.
