വീടുപണിക്കായി വെച്ചിരുന്ന ജനൽ കട്ടിള ദേഹത്ത് വീണ് ഒന്നാം ക്ലാസുകാരൻ മരിച്ചു

 


പത്തനംതിട്ട അടൂരിൽ വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി സൂക്ഷിച്ചിരുന്ന ജനൽ കട്ടിള ദേഹത്ത് വീണ് ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. ഏഴംകുളം അറുകാലിക്കൽ വെസ്റ്റ് സ്വദേശികളായ തനൂജ് കുമാർ-ആര്യ ദമ്പതികളുടെ മകൻ ദ്രുപത് തനൂജ് ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. അബദ്ധത്തിൽ കട്ടിള ദേഹത്തേക്ക് മറിഞ്ഞു വീഴുകയും കുട്ടിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓമല്ലൂർ കെവി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ദ്രുപത്.

Post a Comment

Previous Post Next Post