തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. അസം സ്വദേശി കാജോൾ ഹുസൈനാണ് (21) മരിച്ചത്. ടെക്നോപാർക്കിലെ ക്വസ്റ്റ് കമ്പനിയിലാണ് സംഭവം.
പെയിന്റടിക്കാനായി കെട്ടിടത്തിന്റെ ചുമർ വാട്ടർഗൺ ഉപയോഗിച്ച് കഴുകുന്നതിനിടെ 110 കെവി വൈദ്യുത കമ്പിയിൽ തട്ടുകയായിരുന്നു. ഷോക്കേറ്റ് നിലത്തുവീണ ഹുസൈനെ ഉടൻ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലേക്കയയ്ക്കും.
.gif)