നീലേശ്വരം, ചോയ്യങ്കോട് വീട്ടിനകത്ത് രണ്ടു ദിവസം പഴക്കമുള്ള മൃതദേഹം; പൊലീസ് സ്ഥലത്തെത്തി



കാസർകോട്: നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ചോയ്യങ്കോട്ട് രണ്ടു ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. കൃഷ്ണൻ (68) എന്നയാളുടെ മൃതദേഹമാണ് ബുധനാഴ്‌ച ഉച്ചയോടെ വീട്ടിനകത്ത് കാണപ്പെട്ടത്. മൃതദേഹത്തിന് രണ്ടു ദിവസത്തിലേറെ പഴക്കം ഉള്ളതായി സംശയിക്കുന്നു. പുറത്തു കാണാത്തതിനെ തുടർന്ന് പരിസരവാസികൾ വീട്ടിൽ ചെന്നു നോക്കിയപ്പോഴാണ് മരിച്ചു കിടക്കുന്നത് കണ്ടത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

Post a Comment

Previous Post Next Post