വടകരയിൽ മത്സര ഓട്ടത്തിനിടയിൽ ബസിടിച്ച് സ്കൂട്ടർ യാത്രികർക്ക് പരിക്ക്



വടകര: ദേശീയ പാതയിൽ സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തിനിടയിൽ സ്കൂട്ടർ യാത്രികരെ ഇടിച്ചു തെറിപ്പിച്ചു. രണ്ടു പേർക്ക് പരിക്ക്. ചോറോട് രയരങ്ങോത്ത് കിഴക്കയിൽ

ആദർശ് സൂര്യ(25), തെയ്യത്താം തെങ്ങിൽ ആദിത്യ (23) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വടകര ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച‌ വൈകീട്ട് 6.30 ഓടെ പെരുവാട്ടിൻ താഴെ ബേബി മെമ്മോറിയൽ ആശുപത്രിക്ക് സമീപമാണ് അപകടം. സ്വകാര്യ ബസുകൾ തമ്മിലുണ്ടായ മത്സര ഓട്ടത്തിനിടയിൽ റോഡിൽ നിന്നു മൺ റോഡിലേക്ക് കയറ്റി മറ്റൊരു ബസിനെ മറികടക്കാൻ അമിത വേഗത്തിലെത്തിയ പ്രസിഡൻസി ബസാണ് അപകടം വരുത്തിയത്. കണ്ണൂരിൽ നിന്നു കോഴിക്കോട്ടേക്ക് പോകുകയയായിരുന്നു ബസ്. അപകടത്തെ തുടർന്ന് വടകര പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി.

Post a Comment

Previous Post Next Post