സൗദിയിൽ വാഹനാപകടത്തിൽ പ്രവാസി മലയാളി മരണപ്പെട്ടു

 


 സൗദിയിലെ ജുബൈലിൽ വാഹനാപകടം തിരുവനന്തപുരം സ്വദേശി മരണപ്പെട്ടു.

തിരുവനന്തപുരം വെമ്പായം സ്വദേശി പുളിക്കക്കോണത്ത് പാണയിൽവീട്ടിൽ അൽ അസീം (34) ജുബൈലിൽ വാഹനാപകടത്തിൽ മരിച്ചു.

അൽ അസീം ഓടിച്ചിരുന്ന വാഹനം ഒരു ട്രക്കിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സംഭവസ്ഥലത്തു വെച്ച് തന്നെ അൽ അസീം മരണപ്പെട്ടു. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴയുടെ നേതൃത്വത്തിൽ ഔദ്യോഗിക നടപടികൾ പുരോഗമിക്കുന്നു. പിതാവ്: അബ്‌ദുൽ സലാം, മാതാവ്: നസീഹ ബീവി, ഭാര്യ: സഹിയ ബാനു.

Post a Comment

Previous Post Next Post