കുറ്റിപ്പുറത്ത് ബൈക്ക് അപകടം കുമ്പിടി സ്വദേശി മരണപ്പെട്ടു



 മലപ്പുറം കുറ്റിപ്പുറം, കുമ്പിടി പെരുമ്പലം സ്വദേശി വിമൽ (കുഞ്ഞണ്ണൻ) എന്നവരാണ് അപകടത്തിൽ മരിച്ചത്.

കുറ്റിപ്പുറത്തിന് സമീപം എം.ഇ.എസ് കോളേജിന് കിഴക്ക് വശത്തുള്ള കുമ്പിടി റോഡിൽ ഇന്ന് പുലർച്ചെയാണ് ബൈക്ക് അപകടം ഉണ്ടായത്. റോഡരികിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ വിമലിനെ ഉടൻ തന്നെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തുടർന്ന് മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല

Post a Comment

Previous Post Next Post