പാലോട് – ഇടിഞ്ഞാർ റോഡിൽ മരക്കൊമ്പ് വീണ് യുവാവ് മരിച്ചു. ഇടിഞ്ഞാർ കല്യാണിക്കരികത്ത് ഹർഷകമാർ എന്ന് വിളിക്കുന്ന ഷൈജു (47) ആണ് മരിച്ചത്. റോഡുവക്കിൽ ഉണങ്ങി നിന്ന മാഞ്ചിയം മരം ഒടിഞ്ഞു സ്കൂട്ടർ യാത്രികനായ യുവാവിൻ്റെ തലയിൽ വീഴുകയായിരുന്നു. ഇന്നലെ രാത്രി 10.30 മണിയോടെയാണ് അപകടം. ബ്രൈമൂർ – പാലോട് റൂട്ടിൽ മുല്ലച്ചൽ വളവിലാണ് അപകടം ഉണ്ടായത്.
