ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ ലോറി ഇടിച്ചു; ശബരിമല തീർത്ഥടകൻ മരിച്ചു



പാലക്കാട് : വടക്കഞ്ചേരി മംഗലം പാലത്ത് ലോറിയിടിച്ച് ശബരിമല തീർത്ഥടകൻ മരിച്ചു. കോയമ്പത്തൂർ ഗാന്ധിപുരം സ്വദേശി ഗുണശേഖരനാണ് (47) മരിച്ചത്. ഇന്ന് (വ്യാഴം) പുലർച്ചെ രണ്ടു മണിയോടെയാണ് അപകടം.

ശബരിമല ദർശനം കഴിഞ്ഞ് 50 പേരടങ്ങുന്ന തീർത്ഥാടന സംഘം തിരിച്ചു വരുമ്പോൾ വടക്കഞ്ചേരി മംഗലം പാലത്ത് വിശ്രമിക്കാനായി ബസ് നിർത്തിയ ശേഷം ദേശീയപാത മുറിച്ചുകടക്കുന്നതിനിടെയാണ് ലോറി ഇടിച്ചത്.

Post a Comment

Previous Post Next Post