കൊച്ചി: മൂവാറ്റുപുഴയില് റോഡ് ക്രോസ് ചെയ്യുന്നതിനിടെ വാഹനമിടിച്ചു മെഡിക്കല് സ്റ്റോര് ഉടമ മരിച്ചു. മൂവാറ്റുപുഴ സ്വദേശി രഞ്ജന്(60) ആണ് മരിച്ചത്.
ഇന്നു രാവിലെ ആറരയോടെ മൂവാറ്റുപുഴ ജനറല് ആശുപത്രിക്കു മുന്വശം റോഡ് ക്രോസ് ചെയ്യുന്നതിനിടെയാണ് അപകടം.
തൊടുപുഴ ക്ഷേത്രത്തില് പോയി മൂവാറ്റുപുഴ കെഎസ്‌ആര്ടിസി ബസ് സ്റ്റാന്ഡില് ഇറങ്ങിയതിനു ശേഷം മെഡിക്കല് ഷോപ്പ് തുറക്കാനായി പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ടാറിംഗ് ജോലിക്കായി ആളുകളെ കൊണ്ടുപോകുന്ന ജീപ്പ് ഇടിച്ചാണ് അപകടമുണ്ടായത്.
ഉടന്തന്നെ രഞ്ജനെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില് എത്തിച്ചെങ്കിലും രാവിലെ ഒൻപതോടെ മരിച്ചു. രഞ്ജന്റെ തലയ്ക്കും വാരിയെല്ലുകള്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.
