കോഴിക്കോട് വടകര: പാറക്കടവിൽ കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിന് കീഴിൽ ജോലി ചെയ്തിരുന്ന ഇലക്ട്രിസിറ്റി കരാർ ജീവനക്കാരനെ വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി.
വളയം കല്ലുനിര പൂങ്കുളം നെല്ലിയുള്ള പറമ്പത്ത് രനീഷ് (32) ആണ് മരിച്ചത്.
ഇന്നലെ പാറക്കടവിലെ കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിൽ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ രനീഷിനെ ഇന്ന് വൈകിട്ട് വീട്ടിന് പിറകുവശത്ത് മരിച്ച നിലയിൽ അയൽവാസികളാണ് കണ്ടെത്തിയത്. ഉടൻ പാറക്കടവിലെ കെയർ ആൻഡ് ക്യുയർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം വടകര സർക്കാർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടികളും പോസ്റ്റ്‌മോർട്ടവും നാളെ നടക്കും.
അച്ഛൻ: ബാലകൃഷ്ണൻ
അമ്മ: ശ്രീജ
ഭാര്യ: അനഘ
മക്കൾ: അനുഷ്ക, ആൻവിക
സഹോദരി: രമ്യ.
