ചേര്‍ത്തലയിൽ വാഹനാപകടം, ഡ്രൈവിങ് സ്കൂള്‍ ഉടമ മരിച്ചു



ആലപ്പുഴ ചേര്‍ത്തല:   ഇരുചക്ര വാഹനാപകടത്തിൽ ഡ്രൈവിങ് സ്‌കൂൾ ഉടമ മരിച്ചു. ചേർത്തല വാരനാട് കുപ്പക്കാട്ട് രേവതി ഡ്രൈവിങ് സ്‌കൂൾ ഉടമ കെ കെ സതീശൻ (60) ആണ് മരിച്ചത്.

കെഎസ്ഇബി റിട്ട. ഓവർസിയറാണ്. ഞായറാഴ്‌ച രാത്രി എട്ടിന് ചേർത്തല കാളികുളത്തു വച്ച് നിയന്ത്രണം വിട്ട ബൈക്ക് ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ സതീശനെ ചേർത്തല താലൂക്കാശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ് രാവിലെ മരിച്ചു. സംസ്കാരം വീട്ടുവളപ്പിൽ നടത്തി. ഭാര്യ: ഗീത (സംഗീതാധ്യാപിക). മക്കൾ: അനന്തനാരായണൻ.

Post a Comment

Previous Post Next Post