വിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പ് അപകടം; പ്രതിശ്രുത വരന് ദാരുണാന്ത്യം



തിരുവനന്തപുരം: സ്വീകാര്യത്ത് കെഎസ്ആർടിസി  സ്വിഫ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് പ്രതിശ്രുത വരന് ദാരുണാന്ത്യം. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ് ആണ് മരിച്ചത്. ഇന്ന് വിവാഹം നടക്കാനിരിക്കെ മണിക്കൂറുകൾക്ക് മുൻപാണ് യുവാവിൻ്റെ മരണം.


പുലർച്ചെ ഒരു മണിയോടെ പാങ്ങപ്പാറ മാങ്കുഴിയിലായിരുന്നു അപകടം. അമിത വേഗതയിലെത്തിയ ബൈക്ക് ബസ്സിലേക്ക് ഇടിച്ചുകയറുകയായിരുന്നു. യുവാവ് ഹെൽമെറ്റ് ധരിച്ചിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. വീട്ടുകാർ അനുകൂലിക്കാത്തതിനാൽ രജിസ്റ്റർ വിവാഹമാണ് തീരുമാനിച്ചിരുന്നത്. ബന്ധുവിന്റെ വീട്ടിൽ പോയി തിരികെ വരുന്നതിനിടെ ആയിരുന്നു അപകടം.

Post a Comment

Previous Post Next Post