കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് ദാരുണാന്ത്യം



കോട്ടയം  മോനിപ്പള്ളിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. നിയന്ത്രണം നഷ്ടമായ കാർ ബസ്സിൽ ഇടിക്കുകയായിരുന്നു. കാർ യാത്രക്കാരായ മൂന്ന് പേരാണ് മരിച്ചത്.

മരിച്ചവരിൽ ഒരാൾ നീണ്ടൂർ ഓണംതുരുത്ത് സ്വദേശി കറുപ്പൻപറമ്പിൻ കെ.കെ.സുരേഷ് കുമാർ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ചവരിൽ ഒരു സ്ത്രീയും എട്ടുവയസുള്ള കുട്ടിയുമുണ്ട്.

പരിക്കേറ്റ മൂന്നുപേരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്ഷേത്ര ദർശനം നടത്തി മടങ്ങുന്ന വഴിയാണ് അപകടം നടന്നതെന്നാണ് പ്രാഥമിക വിവരം.


നിയന്ത്രണം വിട്ട കാർ എതിർവശത്ത് നിന്ന് വരികയായിരുന്ന കെഎസ്ആർടിസി ബസിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിൻറെ മുൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്.

Post a Comment

Previous Post Next Post